2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് സ്ത്രീയെ സമീപിക്കുന്നത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്.
തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും പ്രതി മറയാക്കിയതായി പരാതിക്കാരി പറയുന്നു. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞെന്നും ഈയിടെ വർഗീസ് പറഞ്ഞു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു.
advertisement
ഇതോടെയാണ് മകളെ വിവരം അറിയിച്ചത്. മകൾ എത്തിയശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തു തീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പൊലീസ് അന്വേഷണം തുടങ്ങി.
