TRENDING:

Ganja Seized | 12 കിലോ കഞ്ചാവുമായി ട്രെയിനിലെ ശുചിമുറിയില്‍ യാത്ര; പരിശോധനയറിഞ്ഞ് ഇറങ്ങിയോടി; പിന്തുടര്‍ന്ന് പിടികൂടി

Last Updated:

കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൂടി. പണം സമ്പാദിക്കാനുള്ള വഴി തേടിയാണ് കഞ്ചാവ് വില്‍പനയ്ക്കിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ട്രെയിനിലെ ശുചിമുറിയില്‍ കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് പിടിയില്‍. ചാവക്കാട് സ്വദേശി ഖലീലുല്‍ റഹ്‌മാനെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസും പിടികൂടിയത്. പരിശോധന ഭയന്നാണ് ബാഗുമായി ശുചിമുറിയില്‍ യാത്ര ചെയ്തത്.
advertisement

പരിശോധനയറിഞ്ഞ് പ്ലാറ്റ്‌ഫോം വഴി ഇറങ്ങിയോടിയ ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ട്രെയിനിലെ പരിശോധന കേരളത്തില്‍ കൂടുതലാണെന്ന് മനസിലാക്കിയാണ് ബാഗുമായി ശുചിമുറിയില്‍ ഒളിച്ചത്. ട്രോളി ബാഗില്‍ ആറ് പൊതികളിലായി രണ്ടു കിലോവീതം 12 കിലോ കഞ്ചാവുമായാണ് ഖലീലുല്‍ പിടിയിലായത്.

വിദേശത്തുണ്ടായിരുന്ന ജോലി കോവിഡ് വ്യാപനത്തിനിടെ നഷ്ടമായി. നാട്ടിലെത്തിയതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെയാണ് പണം സമ്പാദിക്കാനുള്ള  വഴി തേടി കഞ്ചാവ് വില്‍പനയ്ക്കിറങ്ങിയത്. സുഹൃത്തിനൊപ്പം വിശാഖപ്പട്ടണത്ത് കഞ്ചാവ് ശേഖരിക്കാന്‍ പോയി തുടങ്ങി. ഇതുവഴി കടത്ത് വഴിയെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ടായി. തുടര്‍ന്ന് കഞ്ചാവ് ശേഖരിച്ച് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു.

advertisement

ആന്ധ്രയിലും മറ്റ് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കഞ്ചാവ് വിളവെടുപ്പിന്റെ കാലമാണ്. അയതിനാല്‍ കൂടുതല്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനുള്ള സാധ്യത സംശയിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇടപാടുകാരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം.

Also Read-Actor Assault Case | വധശ്രമ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Arrest | വിചാരണയ്‌ക്കെത്താതെ മുങ്ങി; മരിച്ചെന്ന് കോടതിയെ അറിയിച്ചു; ഒടുവില്‍ 'പരേതനായ' പ്രതി പിടിയില്‍

advertisement

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്‌ക്കെത്താതെ മുങ്ങി. പ്രതി മരണപ്പെട്ടുവെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായില്ല.

വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി.

തമിഴ്നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സണ്‍, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

advertisement

Also Read-Rape | അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Ganja Seized | 12 കിലോ കഞ്ചാവുമായി ട്രെയിനിലെ ശുചിമുറിയില്‍ യാത്ര; പരിശോധനയറിഞ്ഞ് ഇറങ്ങിയോടി; പിന്തുടര്‍ന്ന് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories