Actor Assault Case | വധശ്രമ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
- Published by:user_57
- news18-malayalam
Last Updated:
പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് (actor Dileep) അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും. ഇത് പരിശോധിച്ച ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും, ബന്ധു അപ്പുവും സുഹൃത്ത് ബൈജുവിനെയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം അതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് തീരുമാനമെടുത്തത്. ഇത് പ്രകാരം, പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നും ലഭിച്ച മുഴുവന്‍ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും. മൊബൈൽ ഫോൺ ആവശ്യപ്പെട്ടിട്ടും നൽകാത്തതും അറിയിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പ്രോസിക്യൂഷന‍്റെ നിലപാട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
advertisement
നടിയെ ആക്രമിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന ശാപവാക്കുകൾക്കപ്പുറം, ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ പണവും സ്വാധീനവും കൗശലവുമുള്ളവരാണ് പ്രതികളെന്നും, അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ദിലീപിന്‍റെ സുഹൃത്തായ ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശരത്തിന്‍റെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Summary: The Kerala High Court to reconsider the anticipatory bail plea of actor Dileep and others in the case of conspiracy to execute investigating officers. Details of the three-day interrogation of the accused will be forwarded to the High Court. Upon examining this, decision to grant anticipatory bail may be taken
Location :
First Published :
January 27, 2022 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actor Assault Case | വധശ്രമ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ