Rape | അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

Last Updated:

മരുന്ന് വാങ്ങിത്തരാമെന്ന് വാഗ്ധാനം ചെയ്തുകൊണ്ട് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രോഗം മൂര്‍ച്ഛിച്ച അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയെത്തിയ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ(Minor Girl) ക്രൂരമായി പീഡിപ്പിച്ച്(Rape,  അയല്‍വാസി. ഡല്‍ഹിയിലാണ്(Delhi) സംഭവം. രോഗം ബാധിച്ചിരുന്ന അമ്മയുടെ നില വഷളാവുന്നത് കണ്ട് ഭയന്നാണ് പെണ്‍കുട്ടി അയല്‍ക്കാരന്റെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ടത്. ജനുവരി 22നാണ് പെണ്‍കുട്ടി അയല്‍വാസിയുടെ അടുത്ത് സഹായം തേടിയെത്തിയത്.
ഡല്‍ഹി പാണ്ഡവ് നഗര്‍ പൊലീസ് സ്റ്റേഷലനില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അയല്‍വാസിയായ അരുണ്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പിതാവ് ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അസുഖം ബാധിച്ച അമ്മയോടൊപ്പം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.
അമ്മയുടെ നില വഷളാകുന്നത് കണ്ടാണ് സഹായത്തിനായി പെണ്‍കുട്ടി അയല്‍വാസിയെ സമാപിച്ചത്. എന്നാല്‍ മരുന്ന് വാങ്ങിത്തരാമെന്ന് വാഗ്ധാനം ചെയ്തുകൊണ്ട് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്കു.
advertisement
Arrest | മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കല്‍; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയില്‍(Arrest). യുവതിയടക്കം അഞ്ചു പേര്‍ പിടിയില്‍. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍ വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
advertisement
ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.
ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെര്‍നിഷ. ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നു നിരവധി ബൈക്കുകളും സ്പെയര്‍ പാര്‍ട്‌സുകളും കണ്ടെടുത്തു. ഗോവ, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇവര്‍ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape | അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement