Also Read- എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; അതിഥി തൊഴിലാളികൾക്ക് പ്രത്യേക മാർഗനിർദ്ദേശം
കോവിഡ് പ്രോട്ടോകോൾ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്സാപ്പ് പ്രചാരണം. വിലക്കുകൾ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈമാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. അറുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിനെക്കുറിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ സംസ്ഥാന നോഡൽ ഓഫീസർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Also Read- കോവിഡ് ഫലം നെഗറ്റീവ്; ധനമന്ത്രി തോമസ് ഐസക് ആശുപത്രി വിട്ടു
advertisement
ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് അഷറഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഗ്രുപ്പിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പ്രോട്ടോകോൾ ലംഘിക്കാൻ അഹ്വാനം ചെയ്യുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ അറസ്റ്റ് വരും ദിവസം ഉണ്ടായേക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ
ഈ മാസം 18ന് ഹൈക്കോടതി പരിസരത്ത് കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രോട്ടോകോൾ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയതോടെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.
