'സമരത്തെ പൊലീസ് ഭീകരത കൊണ്ട് നേരിടുന്നു'; ഫ്ലോയിഡ് സംഭവത്തിന് സമാനമെന്ന് പി.സി വിഷ്ണുനാഥ്

Last Updated:

മനുഷ്യന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ, പ്രാകൃതമായ രീതിയിൽ ബലപ്രയോഗത്തിലൂടെ ഒതുക്കുന്നതിനെതിരെയാണ് മാനവികതയിൽ വിശ്വസിക്കുന്നവർ ശബ്ദമുയർത്തിയത്.

കൊച്ചി: പൊലീസ് കഴുത്തിൽ കാൽമുട്ടിൽ നിന്ന് ശ്വാസം മുട്ടിച്ചതിനെ തുടർന്ന് യുഎസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ മരിച്ചത് മേയ് അവസാനം ആയിരുന്നു. ലോകമെങ്ങും, ഇന്ത്യയിലും കേരളത്തിലും ഉൾപ്പെടെ, ഇതിനെതിരെ പ്രതിഷേധം ഉയർന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോർജിന്റെ നിലവിളി കറുത്ത വർഗക്കാരുടെ പുതിയ മുദ്രാവാക്യമായി.
കേരളത്തിൽ ഇപ്പോൾ വീണ്ടും ആ ചിത്രം ചർച്ചയാകുകയാണ്. അങ്കമാലിയിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് അത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഫ്ലോയ്ഡിലെ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പൊലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പൊലീസ്. എന്നാൽ, നിലവിലെ ആഭ്യന്തരവകുപ്പ്, പാലത്തായിയിലും വാളയാറിലും സ്ത്രീപീഡകരുടെ സംരക്ഷകരാക്കി പൊലീസിനെ മാറ്റിയെന്നും വിഷ്ണുനാഥ് പറയുന്നു.
advertisement
പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'അമേരിക്കയിലെ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അമേരിക്കയിലെ തെരുവുകളിൽ ജനം ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. കേരളത്തിൽ പോലും ആ സംഭവത്തിൽ പോലീസ് ഭീകരതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ പോലീസ് സേന മുട്ടുകുത്തി മാപ്പ് പറയുന്ന സംഭവം പോലുമുണ്ടായി.
മനുഷ്യന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ, പ്രാകൃതമായ രീതിയിൽ ബലപ്രയോഗത്തിലൂടെ ഒതുക്കുന്നതിനെതിരെയാണ് മാനവികതയിൽ വിശ്വസിക്കുന്നവർ ശബ്ദമുയർത്തിയത്.
ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത്!
advertisement
ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസ്. എന്നാൽ, നിലവിലെ ആഭ്യന്തര വകുപ്പ്, പാലത്തായിയിലും വാളയാറിലും സ്ത്രീ പീഡകരുടെ സംരക്ഷകരാക്കി പോലീസിനെ മാറ്റി. വിനായകനുൾപ്പടെ നിരവധി പോലീസ് ഭീകരതയുടെ ഉദാഹരണം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. സൈബർ കേസുകളിൽ ഉൾപ്പടെ കൃത്യമായി കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയിലാണ് പോലീസ് വകുപ്പ് ഇടപെടുന്നത്. നിലവിൽ ജലീലിനെപ്പോലെയുള്ള അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. ന്യായമായ പി.എസ്. സി സമരത്തെയും പോലീസ് ഭീകരത കൊണ്ട് നേരിടാനാണ് ഈ സർക്കാർ ശ്രമിച്ചത്. ഈ സർക്കാരിന്റെ കീഴിലെ പോലീസ് സ്ത്രീകളെയോ, കുട്ടികളെയോ, പാവങ്ങളെയോ രക്ഷിക്കുന്നവരല്ല; പീഡകരെയും അഴിമതിക്കാരെയും രക്ഷിക്കുന്നവരായി അവർ മാറി.
advertisement
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്.
പെരിയ കൊലക്കേസിൽ ചാർജ് ഷീറ്റ്, സിബിഐക്ക് സമർപ്പിക്കാനുള്ള കേരളാ പോലീസിന്റെ മടിയും നമ്മൾ കണ്ടതാണ്. പി. എസ്. സി റാങ്കലിസ്റ്റും, നിയമനങ്ങളും പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഈ ഭരണകാലത്ത്, പോലീസ് സേനയുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണ് സർക്കാർ.
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ലെന്ന് ഒരിക്കൽ പാടി നടന്നവർ ലാത്തിയെ പ്രതിരോധത്തിന്റെ അവസാന ആയുധമാക്കുന്നു.
എത്ര ജനാധിപത്യവാദികളുടെ ശബ്ദമുയർന്നു, ഇതെല്ലാം കാണുമ്പോൾ ?!'
advertisement
വി.ടി ബൽറാം എം എൽ എ, സംവിധായകൻ അരുൺ ഗോപി എന്നിവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമരത്തെ പൊലീസ് ഭീകരത കൊണ്ട് നേരിടുന്നു'; ഫ്ലോയിഡ് സംഭവത്തിന് സമാനമെന്ന് പി.സി വിഷ്ണുനാഥ്
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement