കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. കുത്തിയ കല്ലമ്പലം സ്വദേശി നസറുദ്ദീനെ ഫോർട്ട് പൊലീസ് പിടികൂടി.
വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിലായി. ള്ളിക്കൽ കെ.കെ കോണം, കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്. കിളിമാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് അൽ അമീൻ കാറിൽ കയറ്റിയത്. വിജനമായ സ്ഥലത്തെത്തിച്ച് ഇയാൾ കാറിൽവെച്ച് തന്നെ വയോധികയെ പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം രാത്രിയോടെ വയോധികയെ വീടിനു സമീപം റോഡിൽ രാത്രിയോടെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു.
advertisement
Also Read-എക്സൈസ് പരിശോധനയെച്ചൊല്ലി തർക്കം: വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
കിളിമാനൂർ എസ്.എച്ച്.ഒ സനോജ്.എസ്, എസ്. ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, വനിത സി.പി.ഒ രേഖ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.