പ്രണയം നിരസിച്ചതിൻറെ പേരിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കത്തിച്ചു; കസ്റ്റഡിയിലായിട്ടും ചിരിനിർത്താതെ പ്രതി

Last Updated:

സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണു പ്രതിയുടെ ചിരിയും ചർച്ചയാകുന്നത്.

റാഞ്ചി : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം രാജ്യത്തെയൊന്നാകെ നടുക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ പത്തൊൻപതുകാരി ചികിത്സയിൽ ഇരിക്കെയാണു മരിച്ചത്. പൊലീസ് പിടികൂടിയ പ്രതി ചിരി നിർത്താതെ ജീപ്പിൽ കയറി പോകുന്ന വിഡിയോ ഇപ്പോൾ സൈബർ ലോകത്തു നിറയുകയാണ്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണു പ്രതിയുടെ ചിരിയും ചർച്ചയാകുന്നത്.
90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാറുഖ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിനു മുൻപ് പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
advertisement
പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ പ്രതി നിരന്തരം ശ്രമിച്ചിരുന്നെന്നു പൊലീസിന് പറഞ്ഞു. പത്തു ദിവസം മുൻപ് ഇയാള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചിരുന്നു.
advertisement
ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്നു പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോയി. ഇതിനു പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നിരസിച്ചതിൻറെ പേരിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കത്തിച്ചു; കസ്റ്റഡിയിലായിട്ടും ചിരിനിർത്താതെ പ്രതി
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement