TRENDING:

Attack | പരാതി നല്‍കിയതില്‍ പക; യുവാവ് ഗുണ്ടകളുമായെത്തി ഭാര്യവീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു

Last Updated:

ജനലുകളും വാതിലും ടിവിയും മറ്റു വീട്ടുപകരണങ്ങളും ശുചിമുറിയും ഇവര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഗുണ്ടകളുമായെത്തി യുവാവ് ഭാര്യയുടെ വീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ റഹീസ് ഖാന്‍ ആണ് ഭാര്യ നൗഫിയുടെ ചന്തവിളയിലു്‌ള വീട് അടിച്ചു തകര്‍ത്തത്. അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് റഹീസിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനാണ് അക്രമണം.
advertisement

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റഹീസിനെ ഭയന്ന് ഭാര്യ നൗഫിയ പിതാവിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസംമാറിയിരുന്നു.

കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭാര്യയെ കാണാത്തതിനെത്തുടര്‍ന്ന് വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. ജനലുകളും വാതിലും ടിവിയും മറ്റു വീട്ടുപകരണങ്ങളും ശുചിമുറിയും ഇവര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാരകായുധങ്ങളുമായി രണ്ട് ഗുണ്ടകള്‍ക്കൊപ്പമെത്തിയാണ് അക്രമം അഴിച്ചുവിട്ടത്.

Also Read-Abduction | ഒരു കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട കാമുകിയ്ക്ക് കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56കാരന്‍ അറസ്റ്റില്‍

advertisement

തുടര്‍ന്ന് ഈ സംഘം കണിയാപുരം മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന നൗഫിയയുടെ ബന്ധുവായ സക്കീറിന്റെ വീടും വാഹനവും അടിച്ചുതകര്‍ത്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇവരെ ഉടന്‍ കണ്ടെത്തി പിടികൂടുമെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.

POCSO | വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വൈദികന് 18 വര്‍ഷം തടവ്

കൊല്ലം: വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. 2016-ലാണ് സംഭവം. അന്വേഷണവേളയില്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയില്‍നിന്ന് പിടികൂടുകയായിരുന്നു.

advertisement

Also Read-Malappuram| സഹോദരിമാരെ നടുറോഡിൽ മർദിച്ച കേസ്; പ്രതിക്ക് ഇടക്കാല ജാമ്യം

തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് പുത്തൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഷൈനു തോമസാണ് അന്വേഷണം നടത്തിയത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍, സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധരന്‍ എന്നിവര്‍ ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack | പരാതി നല്‍കിയതില്‍ പക; യുവാവ് ഗുണ്ടകളുമായെത്തി ഭാര്യവീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories