സുരേഷിന്റെ ഭാര്യയുമായി അജയ്ക്ക് ബന്ധമുള്ളതായി സുരേഷ് സംശയിച്ചിരുന്നു. കൊലയ്ക്ക് കാരണം ഈ സംശയമാമെന്നാണ് പോലീസിന്റെ നിഗമനം. മുമ്പ് ഏഴുവര്‍ഷത്തോളം സുരേഷിന്റെ ഭാര്യയും കൊല്ലപ്പെട്ട അജയ്യും ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹശേഷവും ഇവർ പഴയ അടുപ്പം തുടരുന്നതായി സുരേഷ് കരുതിപോന്നു. ശനിയാഴ്ച രാത്രിയോടെ സുരേഷ് ഭാര്യയുമായെത്തി. ഭാര്യയെ കാറില്‍ ഇരുത്തി അവരുടെ ഫോണില്‍ നിന്ന് പ്രതി അജയിനെ വിളിച്ചു.
read also : ഓട്ടോയിൽ വെച്ച് കാമുകനെ കഴുത്തു ഞെരിച്ച് കൊന്നു; മുംബൈയിൽ കാമുകി അറസ്റ്റിൽ
advertisement
പിന്നീട് അജയ് എടുത്തിരുന്ന ലോഡ്ജ് മുറിയിലേക്ക് സുരേഷ് എത്തി. സുരേഷും അജയ്യുമായി മുറിയില്‍വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. സുരേഷ് വീല്‍ സ്പാനര്‍ ഉപയോഗിച്ച് അജയ്യുടെ തലയ്ക്കടിച്ചു. മുറിയില്‍വെച്ച് അടിയേറ്റ് ഓടിയ യുവാവ് മാര്‍ക്കറ്റ് റോഡില്‍ വീണ് മരണപ്പെടുകയായിരുന്നു. പനങ്ങാട് പോലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. അജയ്യുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
see also : ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു