ഓട്ടോയിൽ വെച്ച് കാമുകനെ കഴുത്തു ഞെരിച്ച് കൊന്നു; മുംബൈയിൽ കാമുകി അറസ്റ്റിൽ

Last Updated:

6 മക്കളുടെ അമ്മയായ 32 വയസ്സുകാരി സൊഹ്റ ഷായെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ : വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിൻമാറിയ കാമുകനെ യുവതി ഓട്ടോയിൽ വച്ച് കഴുത്തു ഞെരിച്ച് കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ്(26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുംബൈ അരേ കോളനിയിൽ ശനിയാഴ്‍ചയാണ് സംഭവം ഉണ്ടായത്.
കാമുകി സൊഹ്റ ഷാ 32 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ‌ചെയ്‌തു. 6 മക്കളുടെ അമ്മയായ സൊഹ്റ ആദ്യ ഭർത്താവിൽ നിന്ന് 2 വർഷം മുൻപാണ് വിവാഹമോചനം നേടിയത്. ഒരു വർഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നു. തർക്കങ്ങൾ തീർക്കാൻ ഇരുവരും പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നതായി സമീപവാസികൾ പറഞ്ഞു. വിവാഹവാഗ്‍ദാനം നൽകി റംസാൻ തന്നെ കബളിപ്പിക്കുകയാണെന്ന് സോഹ്റ നിരന്തരം പറഞ്ഞിരുന്നു. ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന റംസാനെ പിൻസീറ്റിലിരുന്ന സൊഹ്റ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണം ഉറപ്പാക്കിയ ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടോയിൽ വെച്ച് കാമുകനെ കഴുത്തു ഞെരിച്ച് കൊന്നു; മുംബൈയിൽ കാമുകി അറസ്റ്റിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement