TRENDING:

മകളെ കെട്ടിച്ചുകൊടുക്കാത്തതിൽ വിരോധം; ഹജ്ജിന് പോകാനിരുന്ന അയൽവാസിയെ ബന്ധുവായ യുവാവ് ക്രൂരമായി കുത്തിക്കൊന്നു

Last Updated:

വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ് താഹയുടെ കുടൽമാല പുറത്തുചാടിയ നിലയിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അയൽവാസിയായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മംഗലപുരം പതിനാറാം മൈൽ പാട്ടത്തിൽ ഗവ. എൽ പി സ്കൂളിനു സമീപം ടി എൻ കോട്ടേജിൽ എ താഹ(67) ആണ് മരിച്ചത്. സംഭവത്തിൽ പാട്ടത്തിൽ പൊയ്കയിൽ ഷിഹാസ് മൻസിലിൽ റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
പ്രതി റാഷിദ്, കൊല്ലപ്പെട്ട താഹ
പ്രതി റാഷിദ്, കൊല്ലപ്പെട്ട താഹ
advertisement

താഹയെ കൊലപ്പെടുത്താനായി റാഷിദ് കത്തിയുമായി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു.

Also Read - കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; കുട്ടിയ അമ്മ പുഴയിലെറി‍ഞ്ഞ് കൊന്ന കേസിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

advertisement

വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ് താഹയുടെ കുടൽമാല പുറത്തുചാടിയ നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Also Read- 'കസ്റ്റഡിയിലുള്ള പ്രതി വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു'; മൂന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്

അതേസമയം സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയായ റാഷിദ് മുൻപും താഹയെ മർദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.ഭാര്യയുമൊന്നിച്ച് 28ന് ഹജ്ജിന് പോകാനിരിക്കുകയായിരുന്നു താഹ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മകളെ കെട്ടിച്ചുകൊടുക്കാത്തതിൽ വിരോധം; ഹജ്ജിന് പോകാനിരുന്ന അയൽവാസിയെ ബന്ധുവായ യുവാവ് ക്രൂരമായി കുത്തിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories