'കസ്റ്റഡിയിലുള്ള പ്രതി വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു'; മൂന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്

Last Updated:

കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു

ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം
ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പടുത്തിയ മൂന്നര വയസുകാരി പീഡനത്തിന് ഇരയായെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഇന്നലെ മുതൽ പൊലീസ് കസ്റ്റഡയിലാണ്. എന്നാൽ, ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പൊലീസ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ഫോറൻസിക് പരിശോധനയ്ക്കും പരമാവധി തെളിവ് ശേഖരണത്തിനും ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനുശേഷമാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മൂമ്മ പറയുന്നു. 'പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു. മരുമകൻ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോഴായിരുന്നു പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ പോയിരുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല' - അമ്മൂമ്മ പറയുന്നു.
advertisement
സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. കുട്ടിയുടെ ബന്ധു ആരാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്‌നേഹിച്ചതിനാല്‍ അവരുടെ കണ്ണീര് കാണാനാണ് മകളെ കൊന്നതെന്നാണ് കസ്റ്റഡിയിലുള്ള അമ്മ പൊലീസിനോട് പറഞ്ഞിരുന്നത്. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനോടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കസ്റ്റഡിയിലുള്ള പ്രതി വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു'; മൂന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്
Next Article
advertisement
'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി
'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി
  • നിർമാതാവ് സന്ദീപ് സേനൻ \'വിലായത്ത് ബുദ്ധ\'ക്കെതിരെ സൈബർ ആക്രമണത്തിൽ പരാതി നൽകി.

  • പൃഥ്വിരാജിനെ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവായി ചിത്രീകരിച്ചെന്ന് യു ട്യൂബ് ചാനൽ ആരോപിച്ചു.

  • വ്യാജ റിവ്യൂകളാൽ 40 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നെന്ന് നിർമാതാവ്.

View All
advertisement