TRENDING:

ഡ്രൈവറുടെ അശ്രദ്ധ, ദേഹത്തുകൂടി സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചു

Last Updated:

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞുവെക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: സ്വകാര്യ ബസിന്റെ അശ്രദ്ധ മൂലം വഴിയാത്രക്കാരൻ മരിച്ചു. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി(63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. സംഭവത്തെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
advertisement

Also read-കൊല്ലം എഴുകോണില്‍ യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; മുന്‍വൈരാഗ്യം എന്ന് സംശയം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറാൻ എത്തിയതായിരുന്നു ജയരാജ്.സ്വകാര്യ ബസ് അമിത വേ​ഗതയിലെത്തി തട്ടിയിട്ട് ദേഹത്തൂടെ കയറിയിറങ്ങി പോകുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞുവെക്കുകയായിരുന്നു. ഇരിട്ടി സ്വദേശിയായ നൗഫലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജയരാജ് തത്ക്ഷണം തന്നെ മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവറുടെ അശ്രദ്ധ, ദേഹത്തുകൂടി സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories