സംഭവം നടന്ന ദിവസം മൊഹ്സിനും മനീറയും തമ്മിൽ എന്തോ കാര്യത്തിൽ തർക്കം ഉയർന്നിരുന്നു. ഇതിനിടെ കുപിതയായ മനീറ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു. ശക്തമായ അടിയിൽ അബോധാവസ്ഥയിലായ ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. തൊട്ടടുത്ത ദിവസം രാവിലെ ഉറക്കമെഴുന്നേറ്റെത്തിയ മക്കളോട് നടന്ന കാര്യങ്ങൾ മനീറ പറഞ്ഞു. മുറിയിൽ ചെന്ന് നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ പിതാവിന്‍റെ മൃതദേഹമാണ് കണ്ടതെന്നാണ് മക്കളിലൊരാൾ മൊഴി നല്‍കിയത്.
advertisement
You may also like:ദുരിതാശ്വാസത്തിനെത്തിച്ച ഭക്ഷ്യധാന്യത്തിൽ തിരിമറി; നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറിയെ CPM ഒരു വർഷത്തേക്ക് പുറത്താക്കി [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] കുന്ദാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു [NEWS]
മനീറ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും ഇതിനായി മരുന്നുകൾ കഴിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.