കുന്ദാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് പാറയില്‍ ഇടിച്ച് മറിയുകയായിരുന്നു.
മംഗളൂരു: കുന്ദാപുര കൊടേരി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ഏഴുപേര്‍ രക്ഷപ്പെട്ടു. കിരിമഞ്ചേശ്വര സ്വദേശികളായ മഞ്ജുനാഥ് ഖാര്‍വി (38), ലക്ഷ്മണ്‍ ഖാര്‍വി (34), ശേഖര്‍ ഖാര്‍വി (35), നാഗരാജ് ഖാര്‍വി (46) എന്നിവരാണ് മരിച്ചത്. 'സാഗരശ്രീ' എന്ന ബോട്ടിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇവര്‍ മല്‍സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് പാറയില്‍ ഇടിച്ച് മറിയുകയായിരുന്നു.
11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട മറ്റു ബോട്ടുകളിലെ മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രയിലെത്തിച്ചു.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
വിവരമറിഞ്ഞ് ബൈന്ദൂര്‍ എം.എല്‍.എ ബി.എം സുകുമാര്‍ ഷെട്ടിയും മുന്‍ എം.എല്‍.എ ഗോപാല്‍ പൂജാരിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാ സഹകരണ ഫിഷ് സെയില്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് യശ്പാല്‍ സുവര്‍ണ അധികൃതരോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2020 6:19 AM IST