TRENDING:

Arrest | യുവദമ്പതികളെ ആക്രമിച്ച സംഭവം; പൊലീസിന് നേർക്ക് വളർത്തുനായകളെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു

Last Updated:

വീട്ടിലുണ്ടായിരുന്ന മൂ​ന്ന് റോ​ട്ട്‌ വീ​ല​റു​ക​ളെ​യും ര​ണ്ട് ഡോ​ബ​ര്‍മാ​നെ​യും അ​ഴി​ച്ചു​വി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊ​ച്ചി: യുവദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് (Kerala police) സംഘത്തിനുനേരെ വളർത്തുനായകളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപെട്ടു. കൊച്ചി (Kochi) തമ്മനം എകെജി കോളനിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. എ.​കെ.​ജി കോ​ള​നി നി​വാ​സി​യാ​യ വി​ശാ​ലാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ രക്ഷപെടാൻ സഹായിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Arrest). അ​രൂ​ര്‍ ചി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ അ​ജീ​ഷ് (37), എ.​കെ.​ജി കോ​ള​നി നി​വാ​സി​ക​ളാ​യ ചൈ​ത്ര​ത്തി​ല്‍ വീ​ട്ടി​ല്‍ വൈ​ശാ​ഖ് (21), മ​നീ​ഷ് (29), ച​ന്ദ​ന​പ്പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ യേ​ശു​ദാ​സ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​യക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​രി​​ക്കേ​റ്റു.
Rottweiler
Rottweiler
advertisement

ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​മ്മ​നം സ്വ​ദേ​ശി​യാ​യ അ​ല്‍ത്താ​ഫും ഭാ​ര്യ​യും ക​ട​യിൽ സാധനം വാങ്ങാനായി വരുമ്പോൾ വി​ശാ​ല്‍ ഇ​വ​രെ ത​ട​ഞ്ഞു നി​ര്‍ത്തി ആ​ക്ര​മി​ക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടുകയും പിന്നീട് പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊലീസ് സംഘം എകെജി നഗറിലെത്തി. പൊലീസിനെ കണ്ട പ്രതി, വീട്ടിലുണ്ടായിരുന്ന മൂ​ന്ന് റോ​ട്ട്‌ വീ​ല​റു​ക​ളെ​യും ര​ണ്ട് ഡോ​ബ​ര്‍മാ​നെ​യും അ​ഴി​ച്ചു​വി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Also Read- Murder | മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി

advertisement

നാ​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലി​ന് മു​റി​വേ​റ്റു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരിൽ ആർക്കും തന്നെ നായകളുടെ കടിയേറ്റിട്ടില്ല. ഈ സമയം പ്ര​തി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാ​ട്ടു​കാ​ര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നാ​യ്ക്ക​ളെ വ​ള​ര്‍ത്തുന്നതിന് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് കൊ​ച്ചി കോ​ര്‍പ​റേ​ഷ​ന് പ​രാ​തി ന​ല്‍കി. ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ന് ത​ട​സം നിൽക്കുന്ന വിധത്തിൽ നായകളെ അഴിച്ചുവിട്ടതിനും പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Sumamry- The accused in the case of the attack on the young couple fled after unleashing the pet dogs on the police team. The incident took place at Kochi Thammanam AKG Colony last evening. The OT escaped from the AKG Colony resident Yaya Vishal. E has not been caught yet. Police arrested four people who helped the accused escape. Ajeesh (37) and A.K.G. Vaishakh (21), Manish (29) and Jesus at home in Chandanaparambi. Das (21) was arrested. Police officer trying to escape from the leaders' attack Stark.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | യുവദമ്പതികളെ ആക്രമിച്ച സംഭവം; പൊലീസിന് നേർക്ക് വളർത്തുനായകളെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു
Open in App
Home
Video
Impact Shorts
Web Stories