Murder | മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി
- Published by:Anuraj GR
- news18-malayalam
Last Updated:
സതീഷ് എന്ന യുവാവിന്‍റെ അറുത്തെടുത്ത തലയുമായാണ് സംഘം പോയതെന്ന് ഒപ്പമുണ്ടായിരുന്ന രഞ്ജിത്ത് പൊലീസിന് മൊഴി നൽകി...
ചെന്നൈ: മൊബൈൽഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചത് ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു (Murder). തമിഴ്നാട്ടിലെ (Tamilnadu) തിരുപ്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അക്രമിസംഘം യുവാവിന്‍റെ അറുത്തെടുത്ത തലയുമായാണ് കടന്നുകളഞ്ഞത്. മയിലാടുതുറൈ സ്വദേശിയായ സതീഷ് (25) ആണ് പൈശാചികമായ രീതിയിൽ കൊല ചെയ്യപ്പെട്ടത്. സെരംഗഡുവിലെ ഒരു എബ്രോയിഡറി സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട സതീഷ്.
ഞായറാഴ്ച രാത്രിയിൽ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്ത് എന്ന യുവാവിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമിസംഘം മൂന്ന് ബൈക്കുകളിലായി ഇവരുടെ അടുത്തെത്തിയത്. ഇരുവരെയും ആക്രമിച്ച സംഘം മൊബൈൽ ഫോണും പണവും പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എന്നാൽ കവർച്ചശ്രമം സതീഷ് ചെറുക്കുകയായിരുന്നു. ഇതോടെയാണ് അക്രമിസംഘം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സതീഷിന്‍റെ തല അറുത്തെടുത്തത്. രഞ്ജിത്തിനെയും ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപെടുകയായിരുന്നു.
Also Read- Young man and women found dead | തൃശൂരില് ഹോട്ടലിൽ യുവാവും വീട്ടമ്മയും തൂങ്ങി മരിച്ചനിലയിൽ
advertisement
അറുത്തെടുത്ത തലയുമായാണ് സംഘം പോയതെന്ന് രഞ്ജിത്ത് പൊലീസിന് മൊഴി നൽകി. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ഇപ്പോൾ തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സതീഷിന്‍റെ തലയും അക്രമിസംഘത്തെയും ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ഊർജ്ജിത ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായും തിരുപ്പൂർ പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സതീഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിന് തിരുപ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
Summary- Attempting to steal a mobile phone and money, a young man was beheaded (Murder). The incident took place in Tirupur district of Tamil Nadu. The gang passed by with the young man's severed head. Satheesh (25), a native of Mayiladuthurai, was brutally murdered. Satheesh was an employee of an embroidery company in Serangadu.
Location :
First Published :
February 17, 2022 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി