കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിൽവെച്ചാണ് രജീഷ് ആക്രമിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് രജീഷ് അനുമോളെ വെട്ടുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടി. അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ അനുമോളെ കണ്ടെത്തിയത്.
Also Read- വിവാഹത്തിന് പിറ്റേന്ന് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച ഇൻഫ്ലുവൻസർക്കെതിരേ കേസ്
advertisement
അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയാണ് രജീഷും അനുമോളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തകാലത്തായി ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ അനുമോള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അനുമോൾക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് രജീഷ് വഴക്ക് ഉണ്ടാക്കിയത്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.