വിവാഹത്തിന് പിറ്റേന്ന് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച ഇൻഫ്ലുവൻസർക്കെതിരേ കേസ്

Last Updated:

മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിവേക് ബിന്ദ്രയുടെ ഭാര്യ യാനിക ബിന്ദ്രയെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ് 

ഗാര്‍ഹിക പീഡനപരാതിയില്‍ മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിവേക് ബിന്ദ്രക്കെതിരെ പോലീസ് കേസെടുത്തു. ഭാര്യ യാനിക ബിന്ദ്രയെ മര്‍ദിച്ചെന്ന പരാതിയിലാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 ഡിസംബർ 6 നാണ് വിവേകും യാനികയും വിവാഹിതരായത്. എട്ട് ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14 നാണ് നോയിഡ സെക്ടർ 126 പോലീസ് സ്റ്റേഷനിൽ വിവേക് ബിന്ദ്രക്കെതിരെ കേസ് ഫയൽ ചെയ്തത്. യാനികയുടെ സഹോദരനാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
ദമ്പതികൾ താമസിക്കുന്ന നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റസിഡൻസിയിലാണ് സംഭവം നടന്നതെന്ന് ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ നൽകിയ പരാതിയില്‍ പറയുന്നു. അമ്മയുമായും ബിന്ദ്ര വഴക്കുണ്ടാക്കിയെന്നും സഹോദരി ഇടപെടാൻ പോയപ്പോൾ അവർ തമ്മിലും വഴക്കുണ്ടായതായും സഹോദരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ബിന്ദ്ര തന്റെ സഹോദരിയെ മുറിയിൽ പൂട്ടിയിട്ട്, അസഭ്യം പറയുകയും ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തുവെന്നും പരാതിക്കാരൻ ആരോപിച്ചു.
ദേഹമാസകലം മുറിവേറ്റ യാനിക ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസിലാണ്. ഇരയുടെ ചെവിയിൽ മുറിവേറ്റതായും കർണ്ണപുടം പൊട്ടിയതിനാൽ കേൾവിക്കുറവുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ പ്രതി തന്റെ മൊബൈൽ ഫോൺ തകർത്തതായും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നോയിഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനപ്രിയ യൂട്യൂബറും മോട്ടിവേഷണൽ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിബിപിഎൽ) സിഇഒയുമായ വിവേക് ബിന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിന് പിറ്റേന്ന് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച ഇൻഫ്ലുവൻസർക്കെതിരേ കേസ്
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement