മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിന് സമീപത്താണ് സ്‌കൂട്ടർ നിർത്തിയത്. ഇതിനെ പ്രതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയുമായി എത്തിയ മണിക്കുട്ടൻ സിന്ധുവിനെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകൾക്കും ആഴത്തിൽ വെട്ടേറ്റത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ സിന്ധുവിനെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മണിക്കുട്ടനെ കണ്ടെത്താൻ കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 07, 2026 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പാർക്കിംഗ് തർക്കത്തിൽ അമ്മാവൻ കൈകൾ വെട്ടിമുറിച്ച യുവതിയുടെ നില ഗുരുതരം
