മുംബൈ സ്വദേശിയായ 44 കാരനായ പ്രതിയെ പെൺകുട്ടിയുടെ അമ്മ ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്നാണ് യുവതി രണ്ടാം വിവാഹം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥ മധുകർ കാഡ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന സമയത്ത് നിരവധി തവണ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി
advertisement
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പ്രതിയുടെ നീക്കങ്ങളെ എതിർത്ത കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഒരു പ്രാദേശിക എൻജിഒ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി നൽകി.
പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.