പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി
- Published by:user_49
Last Updated:
കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു
പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളിലെ പരിപാടിക്കിടയാലാണ് ബിജെപി നേതാവിന്റെ പ്രഖ്യാപനം.
രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
വരുന്ന ജനുവരി മുതല്‍ അഭയാര്‍ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന ഉദ്ദേശത്തിലാണ് സിഎഎ നടപ്പിലാക്കിയതെന്നും കൈലാഷ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2020 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി