കൊച്ചി നവോദയ ജംഗ്ഷനു സമീപമുള്ള ഫ്ലാറ്റിലായിരുന്നു സംഭവം. തൊടുപുഴ മുള്ളരിങ്ങാട് തേക്കിൻകാട്ടിൽ വീട്ടിൽ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളിൽ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂർ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പൊലീസിനെ കണ്ടു പൈപ്പ് വഴി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അതുൽ ഏതാനും നില പിന്നിട്ടെങ്കിലും താഴെയെത്തും മുമ്പ് പിടിവിട്ടു ആസ്ബറ്റോസ് ഷീറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു.
Also Read-Murder| രാത്രി കർഫ്യൂവിന് ഭക്ഷണം നൽകാൻ വിസമ്മതിച്ചു; റസ്റ്ററന്റ് ഉടമയെ വെടിവെച്ചു കൊന്നു
ഷീറ്റ് തകർന്നു തറയിൽ പതിച്ച അതുലിന്റെ കൈയ്ക്കും, നെഞ്ചിലുമാണ് പരുക്ക്. പൊലീസാണ് അതുലിനെ ആശുപത്രിയിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ് അതുൽ ഇപ്പോഴുള്ളത്.
പ്രതികളിൽ നിന്ന് ഒരു ഗ്രാം എം. ഡി. എം. എ. യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

