TRENDING:

Thodupuzha Murder | വീട് പൂട്ടി, ടാങ്കിലെ വെള്ളം തുറന്നുവിട്ടു; മകനെയും കുടുംബത്തെയും ഹമീദ് കൊന്നത് രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച്

Last Updated:

ഹമീദ് വീട്ടിലെയും അലയല്‍വീട്ടിലെയും ടാങ്കുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനാലാണ് ശുചിമുറിയില്‍ കയറിയ കുടുംബത്തിന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാഗർ
Muhammed_Faisal_Family
Muhammed_Faisal_Family
advertisement

തൊടുപുഴ: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ (Murder) സംഭവം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തി. ഇടുക്കി (Idukki) ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ അച്ഛന്‍ എഴുപത്തിയൊന്‍പതുകാരനായ പ്രതി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബവഴക്കാണ്  കാരണം. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷാപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് ഈ കൂട്ടക്കൊല നടത്തിയത്.

ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രക്ഷ തേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. അപ്പോഴും മുറിക്കുള്ളില്‍ പെട്രാള്‍ ഒഴിച്ച് തീ കത്തിച്ച ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു. ഒാടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു.

advertisement

Also Read- Murder | കുടുംബത്തിലെ നാലു പേരെ തീ വെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടി. കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. വീട്ടില്‍ പെട്രോള്‍ കരുതിയിരുന്ന ഹമീദ് വീട്ടിലെയും അലയല്‍വീട്ടിലെയും ടാങ്കുകളിലെ വെള്ളം തുറന്നുവിട്ടിരുന്നു. അതിനാലാണ് ശുചിമുറിയില്‍ കയറിയ കുടുംബത്തിന് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്തത്.

Also Read- Kodungallur Murder | കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

advertisement

ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി.

Summary- Police have found that the incident in which a father set fire to his son and family in Cheenikuzhi was premeditated. The deceased were identified as Mohammad Faisal, a native of Cheenikuzhi, his wife Sheeba and children Mehr and Asna. Faisal's father, Hamid, 79, has been arrested by the police. Because of family quarrels. Hameed carried out the massacre by ensuring that his son and family died, closing all means of escape.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Thodupuzha Murder | വീട് പൂട്ടി, ടാങ്കിലെ വെള്ളം തുറന്നുവിട്ടു; മകനെയും കുടുംബത്തെയും ഹമീദ് കൊന്നത് രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച്
Open in App
Home
Video
Impact Shorts
Web Stories