• HOME
  • »
  • NEWS
  • »
  • crime
  • »
  • Kodungallur Murder | കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kodungallur Murder | കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

വസ്ത്രവ്യാപാരശാല ഉടമയായ റിൻസിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റിൻസി, പ്രതി റിയാസ്

റിൻസി, പ്രതി റിയാസ്

  • Share this:
    തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിലെ (Murder Case) പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. പൊലീസ് (Kerala Police) സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഏറിയാട് വസ്ത്രവ്യാപാരശാല ഉടമയായ റിൻസിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറിനെയാണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ റിയാസ് വെട്ടിക്കൊന്നത്. സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. റിൻസി നടത്തുന്ന തുണിക്കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്.

    റിന്‍സിയുടെ ശരീരത്തില്‍ 30 വേട്ടെറ്റ പാടുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെട്ടിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ കൈവിരലുകള്‍ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്.

    ജോലിയിൽ തിരിച്ചെടുക്കാത്തതിന്റെ പക; തൃശൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മുൻവൈരാഗ്യം

    നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

    Also Read- Crime | കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ യുവാവ് വഴിയിൽതടഞ്ഞ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു

    നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വാളെടുത്ത് റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരെ കണ്ടതോടെയാണ് റിയാസ് ഓടിരക്ഷപെട്ടത്. തുടര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരണം സംഭവിക്കുകയായിരുന്നു.

    Summary- The accused in the murder case of a housewife in Kodungallur was found hanged. Riyas, a native of Kodungallur, was died. He was found hanging in a field. Kerala Police reached the spot, completed the inquest proceedings and took the body for postmortem. Police have launched an investigation into the incident. Riyas was found hanged during an investigation into the murder of Rincy.
    Published by:Anuraj GR
    First published: