കൊല്ലപ്പെട്ട നർഗീസിനെ വിവാഹം കഴിക്കാൻ ഇർഫാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ജോലിയില്ലാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ വിസമ്മതിച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ നർഗീസ് ഇർഫാനുമായുള്ള സംസാരം നിർത്തി. പലതവണ ഫോണ്‍ ചെയ്തിട്ടും നര്‍ഗീസ് സംസാരിക്കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറയുന്നു.
advertisement
അരബിന്ദോ കോളജിന് സമീപത്തുള്ള പാര്‍ക്കില്‍ ഇര്‍ഫാനൊപ്പമെത്തിയ നര്‍ഗീസിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലാണ് നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇര്‍ഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’
സംഭവത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്തെത്തി. ‘മാളവ്യ നഗർ പോലൊരു പോഷ് പ്രദേശത്ത് ഒരു പെൺകുട്ടിയെ വടികൊണ്ട് അടിച്ചു കൊന്നു. ഡൽഹി തീര്‍ത്തും സുരക്ഷിതമല്ലാതായിരിക്കുന്നു. മാധ്യമ വാര്‍ത്തകളില്‍ പെണ്‍കുട്ടികളുടെ പേര് മാറുന്നതല്ലാതെ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല’ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.