കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി 'കളളൻ മാതൃകയായി'
- Published by:Sarika KP
- news18-malayalam
Last Updated:
മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു കടന്നുകളയുകയായിരുന്നു.
ഇടുക്കി: കളളനിലെ കലാകാരനിൽ കള്ളമില്ലെന്നു തെളിയിക്കുകയാണ് അജയകുമാറെന്ന കളളൻ. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചെന്ന പരാതിയിലാണ് കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം വരച്ച് നൽകി അജയകുമാറിലെ കലാകാരനെ പൊലീസ് മനസ്സിലാക്കിയത്.
അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി
സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.
Also read-പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനെന്ന വ്യാജേന ഒടിപി വാങ്ങി; ഇടുക്കിക്കാരിക്ക് നഷ്ടമായത് വിദേശത്ത് പോകാൻ കടം വാങ്ങിയ ഒരു ലക്ഷം
advertisement
പിന്നാലെ പിടിയിലായ അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി. എന്നാൽ ചിത്രം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതിനാൽ സംശയനിവാരണത്തിനായി അവരെ കാണിച്ചു.
Location :
Idukki,Kerala
First Published :
July 28, 2023 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി 'കളളൻ മാതൃകയായി'