TRENDING:

വീഡിയോ കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; പൊലീസിൽ പരാതി നൽകി

Last Updated:

അപ്പോൾ മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും യുവതി പരാതിയിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: അജ്ഞാതനായ ആൾ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ചു സ്വയംഭോഗം ചെയ്തെന്ന പരാതിയുമായി നടി. മുംബൈ പൊലീസിലാണ് നടി പരാതി നൽകിയത്. ബ്രിട്ടൻ കൺട്രി കോഡുള്ള നമ്പരിൽ നിന്ന് വിളിച്ചയാളാണ് വീഡിയോകോളിൽ സ്വയംഭോഗം ചെയ്തതെന്ന് മുംബൈയിൽ സ്റ്റണ്ട് ആർട്ടിസ്റ്റായ നടി പറയുന്നു.
advertisement

അജ്ഞാത നമ്പരുകളിൽ തുടർച്ചയായി വീഡിയോ കോൾ വരാറുണ്ടെന്ന് നടി പരാതിയിൽ പറയുന്നു. ഈ കോളുകൾ എടുക്കാതെ കട്ടാക്കാകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീഡിയോ കോൾ വന്നപ്പോൾ അബദ്ധത്തിൽ കൈതട്ടി അതെടുത്തു. അപ്പോൾ മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും യുവതി പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് തനിക്ക് ഈ വീഡിയോ കോൾ ലഭിച്ചതെന്നും നടി പറയുന്നു. പ്രതി തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്താൻ യുവതി ഫോൺ ക്യാമറ മറച്ചുകൊണ്ട് വിളിച്ചയാളുടെ സ്‌ക്രീൻഷോട്ടുകൾ എടുത്തു. അതിനുശേഷം വിളിച്ചയാൾ ലൈംഗികച്ചുവയുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചു. തന്‍റെ പേരു വിളിച്ചാണ് ഇയാൾ സന്ദേശങ്ങൾ അയച്ചതെന്നും യുവതി പറയുന്നു.

advertisement

അതിനുശേഷം യുവതി സ്ക്രീൻ ഷോട്ടുകൾ മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടു ട്വിറ്ററിൽ പങ്കുവെച്ചു. ഇതോടെ തന്നെ വിളിച്ചയാൾ മാപ്പു പറഞ്ഞുകൊണ്ട് വാട്സാപ്പ് സന്ദേശം അയച്ചതായും യുവതി പറഞ്ഞു. “താൻ കുഴപ്പത്തിലാണെന്ന് മനസിലാക്കി അയാൾ ക്ഷമ ചോദിക്കാൻ തുടങ്ങി. താൻ 20 വയസുള്ള വിദ്യാർത്ഥിയാണെന്നും തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നുമാണ് അയാൾ പറഞ്ഞത് "- നടി പറഞ്ഞു.

Also Read- പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതിയുടെ പരാതിയിൽ മുംബൈ വെർസോവ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതേ നമ്പരിൽനിന്ന് മറ്റൊരു യുവതിക്കും നഗ്ന വീഡിയോ കോൾ ലഭിച്ചതായി പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിളിച്ചയാളെ കണ്ടെത്താൻ ഹൈടെക്ക് സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തന്നെ അജ്ഞാത വീഡിയോ കോളിൽ അപമാനിച്ചതായും നടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീഡിയോ കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; പൊലീസിൽ പരാതി നൽകി
Open in App
Home
Video
Impact Shorts
Web Stories