ഷൈനിയെ അക്രമിക്കുന്നത് തടയാൻ ചെന്ന ഭാര്യമാതാവിനെയും ഷാജി ക്രൂരമായി മർദ്ദിച്ചിരുന്നു. ഷൈനിയുടെ മാതാവിനെ മർദ്ദിച്ചതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ നാലു വര്‍ഷം തടവും 25,000 രൂപയും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരേ കൊലപാതകം, അതിക്രമിച്ചുകയറല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
2013 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്‍റെ വീട്ടിൽനിന്ന് ഷൈനി പരപ്പനങ്ങാടിയില്‍ അമ്മയോടൊപ്പം താമസമാക്കി. പിന്നാലെ വിവാഹമോചനത്തിന് കോടതിയിൽ കേസ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയിലെ വീട്ടിൽ അതിക്രമിച്ചു കയറി ഷൈനിയെ, ഷാജി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ എത്തിയ ഷാജി കത്തി കൊണ്ട് ഷൈനിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മേശയുടെ കാലു കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. അക്രമം തടയാനെത്തിയ അമ്മ കമലയെയും ഇയാൾ മേശയുടെ കാൽ കൊണ്ട് അടിക്കുകയായിരുന്നു.
advertisement
പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറൻമുളയിൽ പെൺകുട്ടിക്ക് ക്രൂര പീഡനം
ആറന്മുളയില്‍ പതിമൂന്നുകാരി മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരായയത്.
പെൺകുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറൻമുള പൊലീസ് കേസെടുത്തത്. പെൺകുട്ടിയെയും അമ്മയെയും സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.
ആറൻമുള നാൽക്കാലിക്കൽ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ ബുധനാഴ്ച്ച വൈകുന്നേരം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി.
പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ബിപിൻ ലോറി ഡ്രൈവറാണ്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുളുണ്ട്. സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങും.
