ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസൺ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിനായി തെരച്ചിൽ ഊർജിതമാക്കി. കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Also Read-പന്തളം മയക്കുമരുന്ന് കേസ് : കണ്ണൂർ സ്വദേശി ബംഗളുരുവിൽ പിടിയിൽ
കുത്തേറ്റ എഡിസൻ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തി എഡിസണെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എഡിസന്‌റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.
Also Read-വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ ദേഹോപദ്രവമേൽപ്പിച്ച മരുമകൻ അറസ്റ്റിൽ
യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്.
