advertisement

വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ ദേഹോപദ്രവമേൽപ്പിച്ച മരുമകൻ അറസ്റ്റിൽ

Last Updated:

കയ്യിൽ കരുതിയിരുന്ന ഓട് കൊണ്ട് ഭാര്യാ പിതാവായ ബാബു ( 75 )വിന്റെ തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊല്ലം: ഭാര്യാഗൃഹത്തിൽ അതിക്രമിച്ച് കയറി വയോധികനായ പിതാവിനെ ദേഹോപദ്രവമേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം അച്ചൻകോവിൽ ഹരിജൻകോളനിയിൽ അംശുഭവനിൽ അംശുരാജി (41)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്.
പിണങ്ങി കഴിയുന്ന ഭാര്യയേയും കുഞ്ഞിനേയും പിതാവ് സംരക്ഷിക്കുന്നതിന്റെ വിരോധത്തിൽ പ്രതി തട്ടത്തുമല മറവക്കുഴിയിലുള്ള ഭാര്യാഗൃഹത്തിൽ അതിക്രമിച്ച് കയറി കയ്യിൽ കരുതിയിരുന്ന ഓട് കൊണ്ട് ഭാര്യാ പിതാവായ ബാബു ( 75 )വിന്റെ തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു.
അക്രമത്തിൽ പരിക്കേറ്റ ഭാര്യാ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സർക്കാർ ജീവനക്കാരനായിരുന്ന പ്രതി സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് 2016 ൽ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ കേസ് നിലവിലുണ്ട്.
advertisement
കിളിമാനൂർ ഐ എസ് എച്ച് ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത് കെ.നായർ , എ എസ് ഐ മാരായ ഷജിം, താഹിർ , ഷാജു എസ് സി പി ഒ മഹേഷ്, സി പി ഒ മാരായ വിനയചന്ദ്രൻ , ശ്രീരാജ് , ഡബ്ലിയു സി പി ഒ രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
മനോരമയെ കൊന്നത് കഴുത്തിൽ കത്തികൊണ്ട് കുത്തി; വായിൽ തുണി തിരുകി
തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിലെത്തിയ മെഡിക്കൽ കോളേജ് പോലീസ് സംഘമാണ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ ചെന്നൈയിൽ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ആദം അലിയുമായി ഇന്നലെ രാത്രി കേരളത്തിലേക്ക് തിരിച്ച പ്രത്യേക സംഘം ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൃത്യം നടന്ന മനോരമയുടെ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്താനാണ് നീക്കം.വിശദമായ ചോദ്യം ചെയ്യലും നടത്തും. കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും എന്തായിരുന്നു കൊലപാതക കാരണം എന്നീ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ ദേഹോപദ്രവമേൽപ്പിച്ച മരുമകൻ അറസ്റ്റിൽ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement