TRENDING:

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അസൂയ; ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച്  ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു

Last Updated:

സോഷ്യല്‍ മീഡിയയിലെ പ്രശസ്തി ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളുടെ ഭാര്യ. ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്‌നൗ: യുപിയില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ടാണ് ഇയാള്‍ ഈ അരുംകൊല നടത്തിയത്. കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ഇരുവരുടെയും കുട്ടികളും കാറിലുണ്ടായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സാമൂഹിക മാധ്യമങ്ങളില്‍ ഭാര്യയ്ക്കുണ്ടായ പ്രശസ്തി ഇയാളെ ചൊടിപ്പിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

സുല്‍ത്താന്‍പൂരിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു സംഭവം. എസ്‌യുവി കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം.

Also Read- ആൺസുഹൃത്തിനെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പൊലീസിനുനേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം

സോഷ്യല്‍ മീഡിയയിലെ പ്രശസ്തി ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളുടെ ഭാര്യ. ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തന്റെ അഭാവത്തില്‍ ആരൊക്കെയോ ഭാര്യയെ കാണാന്‍ വരുന്നുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്തു. ഇതായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം.

advertisement

”ഭര്‍ത്താവ് ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ്. ഭാര്യ വീട്ടമ്മയായിരുന്നു . ലക്‌നൗവിലെ പര നഗര പ്രദേശത്താണ് ഇവരുടെ വീട്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്”, കുരേബാര്‍ എസ്എച്ച്ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സംഭവം നടന്ന ദിവസം റായ്ബറേലിയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഇടക്ക് ഭര്‍ത്താവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.

advertisement

കൊലപാതകം നടക്കുന്ന സമയത്ത് ഇവരുടെ രണ്ട് മക്കളും കാറിനുള്ളിലുണ്ടായിരുന്നു. സംഭവം നേരിട്ട് കണ്ട കുട്ടികള്‍ നിലവിളിച്ച് കരയാന്‍ തുടങ്ങിയിരുന്നു. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. പിതാവ് തങ്ങളുടെ അമ്മയെ കൊന്ന വിവരം കുട്ടികള്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അസൂയ; ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച്  ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു
Open in App
Home
Video
Impact Shorts
Web Stories