TRENDING:

മലപ്പുറത്ത് സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Last Updated:

സഹോദരന്റെ ഒന്‍പതുവസ്സുകാരനായ മകനെ ആനക്കയത്ത്‌ പുഴയിലെറിഞ്ഞ്‌ കൊന്ന കേസിലെ പ്രതിയാണ്‌ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ജയിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. മലപ്പുറം മഞ്ചേരി മുടിപ്പാലത്ത്‌ വാടകക്ക്‌ താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ്‌ (45) മഞ്ചേരി പോലീസ്‌ അറസ്റ്റുചെയ്തത്‌.
advertisement

സഹോദരന്റെ ഒന്‍പതുവസ്സുകാരനായ മകനെ ആനക്കയത്ത്‌ പുഴയിലെറിഞ്ഞ്‌ കൊന്ന കേസിലെ പ്രതിയാണ്‌ മുഹമ്മദ്‌. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ്‌ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുഹമ്മദ്‌ പീഡിപ്പിച്ചത്‌.

യുവതിയുടെ ഭര്‍ത്താവ്‌ ജയിലിലായപ്പോൾ ജാമൃത്തിലിറങ്ങിയ മുഹമ്മദ്‌ യുവതിക്ക്‌ മഞ്ചേരിയില്‍ വാടക വീട്‌ എടുത്തുനൽകിയിരുന്നു. അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്‌ കാസര്‍കോടുനിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Also Read- തൃശൂരിൽ ഭാര്യയെ ശല്യംചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തിക്കൊന്നു

advertisement

2018 ഓഗസ്റ്റ്‌ 13ന് ആനക്കയം പാലത്തിൽനിന്നാണ് മുഹമ്മദ് സഹോദരന്‍റെ പുത്രൻ മുഹമ്മദ്‌ ഷഹീനെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുള്ള ശ്രമം പാളിയതോടെയാണ് പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories