തൃശൂരിൽ ഭാര്യയെ ശല്യംചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തിക്കൊന്നു

Last Updated:

ഇന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനിടെയാണ് ബിനോയ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മിഥുനെ ആക്രമിച്ചത്

തൃശൂര്‍: ഭാര്യയെ ശല്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്. മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് മിഥുനെ കുത്തിക്കൊന്നത്. സംഭവശേഷം ബിനോയ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യം ശല്യം ചെയ്തതതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
മിഥുനും ബിനോയിയും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം പൊലീസ് കേസാകുകയും ചെയ്തിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് ഇയാളെ കുത്തിക്കൊന്നത്.
മിഥുൻ കഴിഞ്ഞ കുറച്ചുകാലമായി ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി പലതവണ വഴക്കുണ്ടായി. ഇന്ന് ബിനോയിയെ തേടി മിഥുൻ മാളയിലെത്തി. ഇരുവരും തമ്മിൽ ഇന്ന് വീണ്ടും വാക്കുതർക്കമുണ്ടായി. അതിനിടെയാണ് ബിനോയ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചത്.
advertisement
കുത്തേറ്റുവീണ ബിനോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ ഭാര്യയെ ശല്യംചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർകൊണ്ട് കുത്തിക്കൊന്നു
Next Article
advertisement
ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB
ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB
  • ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ ആർസിബി തീരുമാനിച്ചു

  • വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി

  • ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ജനക്കൂട്ട നിയന്ത്രണവും അനധികൃത പ്രവേശന നിരീക്ഷണവും ഉറപ്പാക്കും

View All
advertisement