Also read: നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ മോഷണം പോയി; താമരശ്ശേരിയിൽ വീണ്ടും ഹൈവേ കവർച്ച
പെട്രോള്‍ അടിക്കാനായി പമ്പിലെത്തിയ കാര്‍ നിര്‍ത്തുന്നതിനിടെ മുന്നോട്ട് നീങ്ങി പെട്രോള്‍ അടിച്ചുകൊണ്ടിരിക്കുകയായിരുന്ന കാറിന്റെ പിന്നില്‍ ഇടിച്ചു. മുന്നിലുണ്ടായിരുന്ന കാര്‍ മാറ്റി നിര്‍ത്തിയതിന് പിന്നാലെ പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരനോട് സംസാരിക്കുകയായിരുന്ന തന്നെ മുന്നിലുണ്ടായിരുന്ന കാറിലുള്ളവര്‍ ഓടിയെത്തി അക്രമിക്കുകയായിരുന്നുവെന്ന് താജുദ്ധീന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
താജുദ്ധീനെ അക്രമിക്കുന്നത് തടായനെത്തിയപ്പോഴാണ് അഷ്റഫിനെയും വളഞ്ഞിട്ട് ആക്രമിച്ചത്. താജുദ്ധീന്റെ കഴുത്തിലും മുതുകിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
Summary: A fight broke out when two cars brushed against each other at a petrol pump in Thamarassery. A man who intervened to settle the dispute lodged a complaint, alleging he had been manhandled for the same. CCTV visuals of the incident have also been captured