നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ മോഷണം പോയി; താമരശ്ശേരിയിൽ വീണ്ടും ഹൈവേ കവർച്ച

Last Updated:

കപ്പ വിൽപ്പന നടത്തി തിരികെ വരുമ്പോൾ ഗുഡ്സ് ഓട്ടോ താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശം നിർത്തിയിട്ട ശേഷം കടവരാന്തയിൽ ഉറങ്ങുകയായിരുന്നു വ്യാപാരി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
താമരശ്ശേരിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ കവർന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഗുഡ്സ് ഓട്ടോ നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കപ്പ വ്യാപാരിയായ വയനാട് പുൽപ്പള്ളി ഇരുളം പെരുമണ്ണിൽ മുഹമ്മദിൻ്റെ പണമാണ് കവർന്നത്. പേരാമ്പ്രയിൽ കപ്പ വിൽപ്പന നടത്തി തിരികെ വരുമ്പോൾ ഗുഡ്സ് ഓട്ടോ താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശം നിർത്തിയിട്ട ശേഷം കടവരാന്തയിൽ ഉറങ്ങുകയായിരുന്നു ഇദ്ദേഹം.
രാവിലെ അഞ്ചരയോടെ ഉണർന്നപ്പോൾ വാഹനത്തിൻ്റെ ഡോർ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. ഡാഷ് ബോർഡ് പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ച പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. താമരശ്ശേരി പോലീസിൽ പരാതി നൽകി.
അടുത്തിടെ പുതുപ്പാടി കൈതപ്പൊയിലിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു പിക്കപ്പ് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത് 60,000 രൂപ അപഹരിച്ചിരുന്നു. വാഹനം പിന്നീട് കൊടുവള്ളി വാവാട് ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ കേസിൽ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമാന രീതിയിൽ കവർച്ച നടന്നത്.
advertisement
Summary: Another case of highway robbery reported from Thamarassery in northern Kerala. Rs 17,840 was stolen from a vehicle halted in the area. The incident took place when the driver, a trader, nodded off after a day’s work and when he was awake, the door was found open and money lost. He soon filed a complaint with the police
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിർത്തിയിട്ട വാഹനത്തിൽ നിന്നും 17,840 രൂപ മോഷണം പോയി; താമരശ്ശേരിയിൽ വീണ്ടും ഹൈവേ കവർച്ച
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement