TRENDING:

'ഒരു ലിറ്റര്‍ കള്ള് കുടിക്കാൻ ആഗ്രഹം'; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നത് ഷാപ്പിലേക്ക്

Last Updated:

ഇടുക്കിയിലെ പൊന്മുടിയിൽ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: പൊലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. രാജാക്കാട് പൊൻമുടി കളപ്പുരയ്ക്കൽ ജോമോനെയാണ് മണിക്കൂറുകളുടെ തെരെച്ചിലിനൊടുവിൽ പിടികൂടിയത്.
advertisement

പൊലീസിനെ വെട്ടിച്ച് ജോമോൻ പൊൻമുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു ലിറ്റര്‍ കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീർക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോൻ പറയുന്നത്. ഇടുക്കിയിലെ പൊന്മുടിയിൽ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്.

Also Read-യുവതി മദ്യലഹരിയിലോടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പരാക്രമം

advertisement

ഇവിടെ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പൊലീസ് ജോമോനെ കണ്ടെത്തിയത്. പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്‍റെ പിടിയിലായത്.

Also Read-മൃതദേഹം ചിതയിൽവെക്കുംമുമ്പ് പൊലീസിന് സംശയം; അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2015 ഫെബ്രുവരിയിൽ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിൻ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. ഇരട്ട ജീവപര്യന്തം ശിക്ഷ അനുവഭിച്ചു വരുന്നതിനിടെയാണ് പരോൾ ആനുവദിച്ചത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഒരു ലിറ്റര്‍ കള്ള് കുടിക്കാൻ ആഗ്രഹം'; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നത് ഷാപ്പിലേക്ക്
Open in App
Home
Video
Impact Shorts
Web Stories