കോട്ടയം: അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) വാണ് അറസ്റ്റിലായത്. നവംബർ 23നാണ് സതി ചികിത്സയിലിരിക്കെ മരിച്ചത്. സതിയ്ക്ക് വീണ് പരിക്കേറ്റെന്നായിരുന്നു ബിജു പറഞ്ഞിരുന്നത്.
മൃതദേഹം ചിതയില്‍ വെക്കുന്നതിന് മുൻപ് പൊലീസിനുണ്ടായ സംശയത്തിൽ സംസ്കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിൽ സതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബിജു അമ്മയെ ചിവിട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സതിയെ ബിജു ഭീഷണിപ്പെടുത്തിയതായും കള്ളംമൊഴി നൽകിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ബിജുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.