TRENDING:

കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ അന്ന് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍

Last Updated:

കാറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കാമുകിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹിയില്‍ ഇരുപത്തിയഞ്ചുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സഹീല്‍ ഗെഹ്ലോത് എന്ന 24കാരനാണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഡല്‍ഹി ഉത്തംനഗറില്‍ താമസിച്ചിരുന്ന നിക്കി യാദവ് എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജാഫ്വ ഗഡിലെ തന്‍റെ ധാബയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു.
advertisement

സഹീലും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനിടെ സഹീൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി.

വിവാഹത്തിൽ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിക്കി നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഇതിന് തയ്യാറാകാതെ ഗെഹ്ലോത് നിക്കിയെ തന്‍റെ കാറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് തന്റെ ഉടമസ്ഥതയിലുള്ള ധാബയിലെത്തി മൃതദേഹം ഫ്രിഡ്ജിൽ വച്ചു. മിത്രോൺ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഒഴിഞ്ഞ പ്ലോട്ടിലാണ് ധാബ സ്ഥിതി ചെയ്യുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ അന്ന് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories