TRENDING:

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി; അയൽവാസിയെ അറിയിച്ചശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ

Last Updated:

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ഗൗരിയുടെ മൃതദേഹം കുളിമുറിയിൽ ഒരു സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: ബെംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളി പ്രദേശത്തെ ഒരു വീട്ടിൽ ഗുരുതരമായ പരിക്കുകളോടെ ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തുവന്നത്. 32കാരിയായ ഗൗരി അനിൽ സാംബ്രെയെ ഭർത്താവ് രാജേന്ദ്ര ഖേഡേക്കർ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഇരുവരും മഹാരാഷ്ട്രയിൽ നിന്നുള്ളവരും അടുത്തിടെ ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറിയവരുമാണ്.
News18
News18
advertisement

ബുധനാഴ്ച ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. രക്ഷപ്പെട്ട ശേഷം കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെ വിളിച്ച് കൊലപാതകം നടത്തിയകാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് താമസക്കാരൻ കെട്ടിട ഉടമയെ വിവരമറിയിച്ചു, അവർ വൈകുന്നേരം 5.30 ഓടെ ബെംഗളൂരു സൗത്ത്-ഈസ്റ്റ് പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ഈ സമയം വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ഗൗരിയുടെ മൃതദേഹം കുളിമുറിയിൽ ഒരു സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

advertisement

Also Read- യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അമ്മയ്ക്കയച്ച് രണ്ടുലക്ഷം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ

കഴുത്തിലും വയറ്റിലും ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. "രാകേഷും ഗൗരിയും വിവാഹിതരായിട്ട് രണ്ട് വർഷമായി, ഇരുവരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മാസമാണ് ജോലിക്കായി അവർ ബെംഗളൂരുവിലേക്ക് താമസം മാറിയത്. രാകേഷ് ഐടി പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നു, ഗൗരി ഒരു വീട്ടമ്മയായിരുന്നു, ജോലി അന്വേഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം ഭർത്താവ് ഒളിച്ചോടി, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു," ബെംഗളൂരു സൗത്ത്-ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാറ ഫാത്തിമ പറഞ്ഞു.

advertisement

അതേസമയം, പ്രതിയെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഹുളിമാവ് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്. ഗൗരിയെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയ രാകേഷിനെ പൂനെയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A shocking murder has come to light in Bengaluru after the body of a woman with severe injuries was found packed in a suitcase at a residence in Bengaluru’s Doddakammanahalli area.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി; അയൽവാസിയെ അറിയിച്ചശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories