യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അമ്മയ്ക്കയച്ച് രണ്ടുലക്ഷം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്
കോഴിക്കോട് വടകരയിൽ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ സൈബര്‍ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാനോട് കാവാറപറമ്പില്‍ അതുല്‍ കൃഷ്ണനെയാണ് റൂറല്‍ സൈബര്‍ക്രൈം ഇന്‍സ്‌പെക്ടര്‍ സി ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം വാട്സാപ്പിലൂടെ അമ്മയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് ഈ ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് യുവാവ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവതിയുടെ അമ്മ പരാതിയുമായി സൈബര്‍ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു.
Also Read- മദ്യലഹരിയിൽ മൂകാംബികയിലേക്ക് ബസ് ഓടിച്ച KSRTC ഡ്രൈവറെ കൊട്ടാരക്കരയിൽ പിടികൂടി
മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ അബ്ദുല്‍ ജലീല്‍, എ സി പി ഒ ലിനീഷ് കുമാര്‍, സി പി ഒ മാരായ വി പി ഷഫീഖ്, പി ലിന എന്നിവരും ഉണ്ടായിരുന്നു.
Location :
Vadakara (Vatakara),Kozhikode,Kerala
First Published :
March 28, 2025 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അമ്മയ്ക്കയച്ച് രണ്ടുലക്ഷം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ