TRENDING:

കാസർഗോഡ് കല്യാണം നടത്തിക്കൊടുത്തതിന് കമ്മിഷൻ കിട്ടാത്ത ബ്രോക്കർ നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Last Updated:

അക്രമത്തിൽ അബ്രഹാമിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വെള്ളരിക്കുണ്ട് പറമ്പ റേഷൻകടയ്ക്ക് സമീപം കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ്  വെട്ടേറ്റത്. സംഭവത്തിൽ ഇടനിലക്കാരനായിരുന്ന പറമ്പ സ്വദേശി ബേബിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് വധശ്രമത്തിന് കേസെടുത്തു.
News18
News18
advertisement

ഏപ്രിൽ നാലിന് രാത്രി ഏഴുമണിയോടെയാണ് അക്രമം നടന്നത്. അബ്രഹാം അടുത്തിടെയാണ് മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായി നിന്നത് ബേബിയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും തനിക്ക് ലഭിക്കേണ്ട പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് ബേബി അബ്രഹാമുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

അക്രമത്തിൽ അബ്രഹാമിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്. കൈകൾക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അബ്രഹാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി ബേബിയെ ചിറ്റാരിക്കാൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് കല്യാണം നടത്തിക്കൊടുത്തതിന് കമ്മിഷൻ കിട്ടാത്ത ബ്രോക്കർ നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories