TRENDING:

വിവാഹത്തട്ടിപ്പ്; രേഷ്മ സുഹൃത്തിനെ സഹായിക്കാനും വിവാഹം കഴിച്ചു; മൂന്ന് ദിവസത്തിൽ മുങ്ങി

Last Updated:

തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ സുഹൃത്തിനെ സഹായിക്കാനും വിവാഹം കഴിച്ചുവെന്ന് വിവരം. മുമ്പ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളെ വീട്ടുകാർ കല്യാണത്തിന് നിർബന്ധിച്ചു. ഇക്കാര്യം രേഷ്മയോട് പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് രേഷ്മയെ വിവാഹം കഴിച്ചു.എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ രേഷ്മ മുങ്ങിയെന്നും പൊലീസ് പറയുന്നു.
പത്ത് ഭർത്താക്കന്മാരെയും വിളിക്കാൻ പ്രത്യേക സമയവും രേഷ്മ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്
പത്ത് ഭർത്താക്കന്മാരെയും വിളിക്കാൻ പ്രത്യേക സമയവും രേഷ്മ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്
advertisement

ഇതും വായിക്കുക: പണമോ സ്വർണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം; പലരും കെട്ടിയത് താലി മാത്രം

രേഷ്മപത്ത് കൊല്ലത്തിനിടെ പത്തിലേറെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്.മിക്കവരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ ബിഹാറിൽ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തി വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്.

വിവാഹ പരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പർ ലഭിച്ചത്. രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് വിവാഹത്തിന് തൊട്ടുമുൻപ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാള െ വിവാഹം കഴിച്ചതിന്റെ രേഖകൾ ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.

advertisement

ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം

2014ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പിന്നെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു.

advertisement

പിടിയിലാകുമ്പോൾ തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും രേഷ്മ വിവാഹവാഗ്ദാനം നൽകിയിരുന്നു. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഉടൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തട്ടിപ്പ്; രേഷ്മ സുഹൃത്തിനെ സഹായിക്കാനും വിവാഹം കഴിച്ചു; മൂന്ന് ദിവസത്തിൽ മുങ്ങി
Open in App
Home
Video
Impact Shorts
Web Stories