ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് അറസ്റ്റിലായിരുന്നു.
Also Read- വ്യാജ സർട്ടിഫിക്കറ്റ് ; നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്തവിലക്ക്
മുന്‍ ബാങ്ക് പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. വായ്‌പാത്തട്ടിപ്പിനെ തുടർന്ന് രാജേന്ദ്രൻ നായർ എന്നയാൾ ആത്മഹത്യ ചെയ്‌തതോടെയാണ് എബ്രഹാമിനേയും രമാദേവിയേയും അറസ്റ്റ് ചെയ്തത്.
advertisement
എട്ടര കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാണ് അന്വേഷിക്കുന്നത്.