പ്രതി കുട്ടിയെക്കൊണ്ട് ട്യൂഷൻ സെന്ററിൽ കൈകാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി. ട്യൂഷൻ സെൻ്ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും ഇയാൾ തിരുമ്മിക്കാറുണ്ടെന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
സംഭവം നടന്ന ദിവസം വൈകിട്ട് 5 മുതൽ 6 30 വരെ ആയിരുന്നു ട്യൂഷൻ. പ്രതി കുട്ടിയെകൊണ്ട് കൈകാലുകൾ തിരുമ്മിച്ചിരുന്നു. തുടർന്ന് കുട്ടി തിരുമ്മിക്കൊണ്ടിരുന്നത് നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തന്റെ രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിനും വിസമ്മതിച്ചപ്പോൾ കയ്യിൽ പിടിച്ചു ബലം പ്രയോഗിച്ച് അപ്രകാരം ചെയ്യിപ്പിച്ചു. തുടർന്ന് കുട്ടിയുടെ അരികിലിരുന്ന് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
advertisement
ക്ലാസ് കഴിഞ്ഞ് പോകാൻനേരം കുട്ടിയെ കെട്ടിപ്പിടിച്ച് വീട്ടിൽ വിവരം പറയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടിലെത്തിയ കുട്ടി പിതാവിനോട് പറഞ്ഞു. അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചതുപ്രകാരം ആറന്മുള പോലീസ് വിവരമറിയുകയും, വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായമൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ആറന്മുള എസ് ഐ വി വിഷ്ണു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പ്രതിയെ ട്യൂഷൻ സെന്ററിൽനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന മറ്റ് ആൺകുട്ടികളോടും പ്രതി മോശമായി പെരുമാറിയിട്ടുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.