TRENDING:

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ

Last Updated:

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

advertisement
കൊച്ചി: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി കൊച്ചുണ്ണി (69) ആണ് പിടിയിലായത്.
അറസ്റ്റിലായ കൊച്ചുണ്ണി
അറസ്റ്റിലായ കൊച്ചുണ്ണി
advertisement

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. ഭയന്നുപോയ കുട്ടി വീട്ടിലെത്തിയ ഉടൻ മാതാവിനോട് വിവരം പറയുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്സോ (POCSO) നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories