ജൂൺ ഒന്നിനാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിനു പിന്നാലെ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഐപിസി സെക്ഷൻ 376 (കൂട്ടബലാത്സംഗം) കൂടി കേസിൽ ചേർത്തത്.
പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു.
advertisement
Also Read-എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്
ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപിക്കുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയേയും ചോദ്യം ചെയ്യുകയാണ്.
പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. അക്രമികളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുവരെ ഒമ്പതോളം പേർ സംശയത്തിന്റെ നിഴലിലാണെന്നാണ് സൂചന. കേസിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.