TRENDING:

കുമളിയില്‍ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

Last Updated:

പെൺകുട്ടി ക്രൂര പീഡനത്തിനിരയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിവരം ഉണ്ടായിട്ടും അക്കാര്യം മൂടിവച്ച് അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കുമളി മുൻ പ്രിൻസിപ്പൽ എസ്ഐയും നിലവിൽ കാലടി എസ്ഐയുമായ പ്രശാന്ത്.പി.നായര്‍, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെൺകുട്ടി ക്രൂര പീഡനത്തിനിരയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിവരം ഉണ്ടായിട്ടും അക്കാര്യം മൂടിവച്ച് അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ നവംബർ ഏഴിനാണ് രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ കുമളിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിയുടെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ് കുമാറാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

Also Read-പ്രേതങ്ങൾ കൂട്ടമായി എത്തി പേടിപ്പിക്കുന്നു; ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി യുവാവ്

കുമളിയിൽ ഹോട്ടൽ നടത്തുകയായിരുന്നു കുട്ടിയുടെ പിതാവ്. ഇയാൾ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു പെൺകുട്ടിയുടെ മരണം. താനുമായി വഴക്കുണ്ടായതിനെ തുടർന്ന് മകൾ മുറിയിൽ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോൾ നടത്തിയ നടത്തിയ പരിശോധനയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നൽകിയ മൊഴി.

advertisement

മകള്‍ മരിച്ച വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. ഇയാൾ വിമാനമാർഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായ സാഹചര്യത്തിൽ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.ഇതിനിടെ അന്വേഷണച്ചുമതല എസ്ഐയിൽ നിന്നും കുമളി സിഐയെ ഏൽപ്പിച്ചു. കുട്ടിയുടെ  മാതാപിതാക്കൾ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു.

advertisement

Also Read-ഫേസ്ബുക്ക് പ്രണയം: പതിനേഴുകാരനെ വിവാഹം കഴിച്ച യുവതിക്കെതിരെ കേസ്

ഈയടുത്തിടെ ഇന്‍റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹതകൾ വ്യക്തമായത്. മരിച്ച കുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും പരിശോധിച്ചിട്ടില്ല. ഇവർക്കൊപ്പം കെയർ ടേക്കറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തിട്ടില്ല. മാതാപിതാക്കൾ അടക്കം സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. തുടങ്ങി അന്വേഷണത്തിലെ ഗുരുതര പിഴവുകൾ ഇന്‍റലിജൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുമളിയില്‍ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി
Open in App
Home
Video
Impact Shorts
Web Stories