വഡോദര: പ്രേതങ്ങൾ കൂട്ടമായി എത്തി ഉപദ്രവിക്കുന്നു എന്ന വിചിത്ര പരാതിയുമായി പൊലീസ് മുന്നിൽ എത്തിയിരിക്കുകയാണ് ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിലുള്ള യുവാവ്. ഞായറാഴ്ച്ച രാവിലെയാണ് മുപ്പത്തിയഞ്ചുകാരനായ യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
പ്രേതങ്ങൾ കൂട്ടമായി തന്നെ തേടി വരുന്നുവെന്നും ഇതിൽ രണ്ട് പ്രേതങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവാവിന്റെ പരാതി. ജീവൻ അപകടത്തിലാണെന്നും സുരക്ഷയൊരുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം.
അതേസമയം, യുവാവിന്റെ വിചിത്ര പരാതിയിൽ പൊലീസ് ആദ്യം ഞെട്ടിയെങ്കിലും സഹായിക്കാൻ തന്നെ തീരുമാനിച്ചു. യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അദ്ദേഹത്തെ സമാധാനിപ്പിക്കാനായി പരാതി സ്വീകരിച്ചു.
തന്റെ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് പ്രേതങ്ങളുടെ ആക്രമണമുണ്ടായതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. പൊലീസ് സ്റ്റേഷനിൽ പ്രേതങ്ങൾ എത്തില്ലെന്ന ഉറപ്പിലാണ് താൻ പരാതിയുമായി വന്നതെന്നും യുവാവ് പറഞ്ഞു.
പരിഭ്രാന്തനായാണ് യുവാവ് സ്റ്റേഷനിൽ എത്തിയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മയൻകിഷൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. അസ്വാഭാവികമായുള്ള യുവാവിന്റെ പെരുമാറ്റം മനസ്സിലാക്കിയതോടെ അദ്ദേഹത്തെ ശാന്തനാക്കാൻ പൊലീസ് പരാതി സ്വീകരിക്കുകയായിരുന്നു.
ഇതിനിടയിൽ യുവാവിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടുകാരും സ്റ്റേഷനിലെത്തി. യുവാവ് മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും കഴിഞ്ഞ പത്ത് ദിവസമായി മരുന്ന് കഴിക്കുന്നില്ലെന്നും വീട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു.
You may also like:ഫേസ്ബുക്ക് പ്രണയം: പതിനേഴുകാരനെ വിവാഹം കഴിച്ച യുവതിക്കെതിരെ കേസ്ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ യുവാവിന്റെ മരുന്ന് മുടക്കരുതെന്ന് നിർദേശിച്ചാണ് പൊലീസ് വീട്ടുകാരെ പറഞ്ഞുവിട്ടത്.
You may also like:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടി; ആലപ്പുഴ സ്വദേശി റോണി തോമസ് പിടിയിൽഅടുത്തിടെ, മന്ത്രവാദി സ്വപ്നത്തിൽ വന്ന് തന്നെ നിരന്തരം ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചിരുന്നു. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഈ വർഷം ജനുവരിയിൽ രോഗിയായ മകന് ചികിത്സ തേടിയാണ് യുവതി മന്ത്രവാദിയുടെ അടുത്തെത്തിയത്. മരുന്നായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപരമായ പ്രക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. ഇതൊക്കെ കൃത്യമായി അനുഷ്ഠിച്ചിട്ടും 15 ദിവസത്തിനുശേഷം അസുഖം മൂർച്ഛിച്ച് മകൻ മരിച്ചുവെന്നും പരാതിയിൽ പറയുന്നു.
മകന്‍റെ അകാല മരണത്തിന് കാരണം തിരക്കി യുവതി മന്ത്രവാദിയുടെ അടുക്കൽ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. മരിച്ചുപോയ തന്‍റെ മകൻ വന്ന് ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ, പിന്നീട് തന്‍റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന്, മന്ത്രവാദിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.